Wednesday, October 24, 2007

ഒരാള്‍ ചെറിയനാട്ടു നിന്നും ബ്ളോഗുന്നു...............

ഓം വരമൊഴിയായ നമ: ഒന്നാം ക്ളാസിലേക്കു കാലെടുത്തു വെക്കുന്ന കുട്ടിയെപ്പോലെ ഞാനും ബ്ളോഗിണ്റ്റെ വിശാലമായലോകത്തേക്ക്‌,എന്നെ ഈ വിശാലതയിലേക്ക്‌ കടന്നു വരാന്‍ സഹായിച്ച മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിനു എണ്റ്റെ നന്ദിആഴ്ച്ചപ്പതിപ്പ്‌ വാങ്ങാന്‍ ഒത്തിരി കടകളില്‍ കയറിയിറങ്ങേണ്ടി വന്നു,എല്ലായിടത്തൂം വിറ്റഴിഞ്ഞിരിക്കുന്നു.. ഒരു കടക്കരന്‍ തണ്റ്റെ സംശയം മറച്ചു വച്ചില്ല,ഒറ്റ ചോദ്യം "എന്താ സ്പെഷ്യല്‍ ,കഴിഞ്ഞയാഴ്ച്ച ആരോഗ്യ മാസികയും സ്പെഷ്യലായ്‌ വിറ്റു പോയ്‌?" ഒപ്പം ഒരു ആക്കിയ ചിരിയും. മറുപടി പറയാന്‍ നിന്നില്ല.. എഴുത്തിണ്റ്റെ, വായനയുടെ പുതിയ സാധ്യതകള്‍ തിരയുന്ന എണ്റ്റെ "ചെറിയനാട്ടുകാരെ"ക്കുറിച്ചോര്‍ത്ത്‌ എനിക്ക്‌ അഭിമാനം തോന്നി,ഒപ്പം അതിലൊരാളാവാന്‍ പോവുന്നതിണ്റ്റെ അഹങ്കാരവും... ഒടുവില്‍ കോട്ടയത്തു പഠിക്കുന്ന ഒരു ചങ്ങാതി വഴിയാണു ആഴ്ച്ചപ്പതിപ്പ്‌ സംഘടിപ്പിച്ചത്‌. "കോട്ടയത്ത്‌ കിട്ടാത്ത പുസ്തകമുണ്ടോ?????????" ബ്ളോഗ്‌ ചെയ്യാന്‍ പഠിച്ചിട്ട്‌ കമ്പ്യുട്ടറിണ്റ്റെ മുന്നിലെത്തിയപ്പോള്‍ "വരമൊഴി"യെ കാണ്‍മാനില്ല. തിമിര്‍ത്തു പെയാന്‍ കാത്തിരുന്ന മഴയെ കാറ്റു വന്നു കൊണ്ടു പോയ പോലെ............ ചെറിയനാട്ടുകാരന്‍

2 comments:

സാജന്‍| SAJAN said...

ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ

Cibu C J (സിബു) said...

അവസാനം വരമൊഴിയെ കിട്ടിയോ? പിന്നെ എങ്ങനെ എഴുതി? ഒന്നുമില്ലെങ്കില്‍ ഓണ്‍‌ലൈന്‍ മൊഴികളും ഗൂഗിളും ഉണ്ട്ട്ടോ ലിങ്ക്