Thursday, December 6, 2007

മണ്ഡലക്കാലം

------------- അങ്ങനെ ഒടുവില്‍ മണ്ഡലക്കാലവും എത്തിയിരിക്കുന്നു,നാട്ടിലാണെങ്കില്‍ ആകെ ബഹളം,ഭജന,സമൂഹസദ്യ,രഥഘോഷയാത്ര എന്നു വേണ്ട ആകെ പൊടി പൂരം.ഈ സമയത്ത്‌ ആരെങ്കിലും വന്നിട്ട്‌ "ഇവിടെ അപ്പിടി തൊഴിലില്ലായ്മയാണല്ലോടെ" എന്നു പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍ ഒരു തരവുമില്ല.കരയിലെ കുഞ്ഞുകുട്ടിപരാതീനങ്ങള്‍ക്കെല്ലാം പിടിപ്പതു പണിയാണു,മൂക്കുമുട്ടെത്തിന്ന്‌ ഏമ്പക്കവും വിട്ട്‌ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന'കരപ്രമാണിമാര്‍ക്കാണെങ്കില്‍' നിന്നു തിരിയാന്‍ സമയമില്ല..അമ്പലക്കമ്മിറ്റി പ്രസിഡണ്റ്റ്‌,ട്രഷറര്‍ എന്നു വേണ്ടാ എല്ല്ളാ സ്ഥാനങ്ങളും ഒരുമിച്ചു നിര്‍വഹിക്കണം.നാട്ടുകാരെക്കൊണ്ടു തോറ്റു,കാടും പടലവും പിടിച്ചു കിടന്നിരുന്ന പല കാവുകളും കൈയ്യേറി വെട്ടിനിരത്തി,പ്രതിഷ്ടയും കലശവും നടത്തി അവിടെ അമ്പലങ്ങളും പണിയുന്നു...ഇവിടെയെല്ലാം 'അമ്പലക്കമ്മിറ്റി' വേണ്ടേ,അങ്ങനെ പ്രമാണിമാരുടെ എണ്ണം വീണ്ടും കൂടുന്നു... ഉത്സവകാലമായാല്‍പ്പിന്നെ നാട്ടിലെ യുവജനങ്ങള്‍ക്കൊരു പ്രത്യേക ഉത്സാഹമാണല്ലോ!ഭക്തിയും കൂടും,വൈകിട്ടത്തെ ദീപാരാധന 'കണ്ടു' തൊഴാന്‍ വല്ലാത്ത തിരക്ക്‌,കരയിലെ 'ഐറ്റംസിനെ' ഒരുമിച്ചു കാണാന്‍ കിട്ടുന്ന അവസരം ആരെങ്കിലും പാഴാക്കുമോ?തരുണീമണികളും അതറിഞ്ഞു പെരുമാറും.. പഞ്ചവാദ്യവും മറ്റും ആസ്വദിച്ച്‌ 'സീനിയര്‍ സിറ്റിസണ്‍സങ്ങനെ' ഹാപ്പിയായിട്ടു നില്‍ക്കും,പിന്നെ ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ ഒറ്റ മനസ്‌,"സന്നിദാനന്ദണ്റ്റെ" ഗാനമേള വേണം,അധികം 'സംഗതികളൊന്നുമില്ലെങ്കിലും' 'മൊത്തത്തിലൊരോളമുണ്ട്‌',വാട്ട്‌ ആന്‍ ഐഡിയ ആശാനേ... ഒരു പണിക്കും പോകാതെ കടത്തിണ്ണയിലും,കലുങ്കിലുമിരിക്കുന്ന 'വായ്‌ നോക്കികള്‍ക്കും',ഈ സീസണ്‍ എന്തെല്ലാം തൊഴിലവസരങ്ങളാണു നല്‍കുന്നത്‌, 'അനൌണ്‍സ്മണ്റ്റ്‌' ഒരു വല്യ അവസരം തന്നെയാണല്ലൊ,പിന്നെ ഉത്സവ കലാപരിപാടികളെല്ലാം ഉറക്കമിളച്ചിരുന്നു കാണണ്ടേ.. 'പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (പി. വി)' നാട്ടിലെ മികച്ച അനൌണ്‍സര്‍ എന്ന പെരുമ കാത്തുസൂക്ഷിച്ചു പോരുന്നോന്‍. താഴത്തമ്പലത്തിലെ 'അന്നദാനത്തെക്കുറിച്ച്‌ അനൌണ്‍സ്‌ ചെയ്യാന്‍ ഏല്‍പ്പിച്ഛത്‌ ഈ പി.വി യെ. മുകളില്‍ സൌണ്ട്‌ ബോക്സ്‌ വെച്ചു കെട്ടിയ അമ്പാസിഡര്‍ കാറിണ്റ്റെ മുന്‍ സീറ്റില്‍ ഞെളിഞ്ഞിരുന്ന്‌ കൊണ്ട്‌ 'പി.വി മൈക്രോഫോണ്‍ കൈയ്യിലെടുത്തു, 'മൈക്ക്ടെസ്റ്റി'നു ശേഷം അതിയാന്‍ തണ്റ്റെ ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി."ബഹുമാനപ്പെട്ട ഗണപതി ഭഗവാനു" മുക്കോട്ടു കരക്കാര്‍ ആണ്ടുതോറും നടത്തിവരാറുള്ള.....,കൂടെയിരുന്ന മൈക്ക്‌ ഒാപ്പറേറ്റര്‍ പയ്യന്‍ ചാടിക്കേറി മൈക്ക്‌ പിടിച്ചു വാങ്ങി ഒാഫ്‌ ചെയ്തു.തണ്റ്റെ അബദ്ധം മനസിലാക്കിയ പി.വി വീണ്ടും മൈക്രോഫോണ്‍ കൈയ്യിലെടുത്തു,'ബാസ്സ്‌ അല്‍പം കൂടെ കൂട്ടിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു തുടങ്ങി "മിസ്റ്റര്‍ ഗണപതി ഭഗവാനു... " പറഞ്ഞു തീര്‍ന്നില്ല,'പഠേ' എന്നൊരു ശബ്ദവും കേട്ടു. അല്ല പിന്നെ ഒാപ്പറേറ്റര്‍ പയ്യനാണെങ്കിലും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേടേ...

Wednesday, October 24, 2007

ഒരാള്‍ ചെറിയനാട്ടു നിന്നും ബ്ളോഗുന്നു...............

ഓം വരമൊഴിയായ നമ: ഒന്നാം ക്ളാസിലേക്കു കാലെടുത്തു വെക്കുന്ന കുട്ടിയെപ്പോലെ ഞാനും ബ്ളോഗിണ്റ്റെ വിശാലമായലോകത്തേക്ക്‌,എന്നെ ഈ വിശാലതയിലേക്ക്‌ കടന്നു വരാന്‍ സഹായിച്ച മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിനു എണ്റ്റെ നന്ദിആഴ്ച്ചപ്പതിപ്പ്‌ വാങ്ങാന്‍ ഒത്തിരി കടകളില്‍ കയറിയിറങ്ങേണ്ടി വന്നു,എല്ലായിടത്തൂം വിറ്റഴിഞ്ഞിരിക്കുന്നു.. ഒരു കടക്കരന്‍ തണ്റ്റെ സംശയം മറച്ചു വച്ചില്ല,ഒറ്റ ചോദ്യം "എന്താ സ്പെഷ്യല്‍ ,കഴിഞ്ഞയാഴ്ച്ച ആരോഗ്യ മാസികയും സ്പെഷ്യലായ്‌ വിറ്റു പോയ്‌?" ഒപ്പം ഒരു ആക്കിയ ചിരിയും. മറുപടി പറയാന്‍ നിന്നില്ല.. എഴുത്തിണ്റ്റെ, വായനയുടെ പുതിയ സാധ്യതകള്‍ തിരയുന്ന എണ്റ്റെ "ചെറിയനാട്ടുകാരെ"ക്കുറിച്ചോര്‍ത്ത്‌ എനിക്ക്‌ അഭിമാനം തോന്നി,ഒപ്പം അതിലൊരാളാവാന്‍ പോവുന്നതിണ്റ്റെ അഹങ്കാരവും... ഒടുവില്‍ കോട്ടയത്തു പഠിക്കുന്ന ഒരു ചങ്ങാതി വഴിയാണു ആഴ്ച്ചപ്പതിപ്പ്‌ സംഘടിപ്പിച്ചത്‌. "കോട്ടയത്ത്‌ കിട്ടാത്ത പുസ്തകമുണ്ടോ?????????" ബ്ളോഗ്‌ ചെയ്യാന്‍ പഠിച്ചിട്ട്‌ കമ്പ്യുട്ടറിണ്റ്റെ മുന്നിലെത്തിയപ്പോള്‍ "വരമൊഴി"യെ കാണ്‍മാനില്ല. തിമിര്‍ത്തു പെയാന്‍ കാത്തിരുന്ന മഴയെ കാറ്റു വന്നു കൊണ്ടു പോയ പോലെ............ ചെറിയനാട്ടുകാരന്‍